'ദി സ്പോയിൽസ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

  • IndiaGlitz, [Wednesday,October 11 2023]

മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന 'ദി സ്പോയിൽസ്' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടൻ ബിജു മേനോന് നൽകി പ്രകാശനം ചെയ്തു. അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർബെൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ എം എ റഹിം ആണ് ചിത്രം നിർമ്മിക്കുന്നത്. ആര്യ ആദി ഇന്റർനാഷണലിൻ്റെ ബാനറിൽ എം എ ജോഷി, മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാണ്.

അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ്‌ കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശ, മുകരി, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, അനു ശ്രീധർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ. സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം നൽകുന്നു. ഛായാഗ്രഹണം: സതീഷ് കതിരവേൽ, ആലാപനം: ശ്രീജിത്ത്‌ ഐപിഎസ്, എഡിറ്റിംഗ്: ബിജിലേഷ് കെ ബി.

More News

അമിതാഭ് ബച്ചൻ ചിത്രം ഗണപതിൻ്റെ ട്രയ്ലർ റിലീസായി

അമിതാഭ് ബച്ചൻ ചിത്രം ഗണപതിൻ്റെ ട്രയ്ലർ റിലീസായി

നിർമാണ പ്രവർത്തനങ്ങൾക്ക് 182 കോടിയുടെ ഭരണാനുമതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നിർമാണ പ്രവർത്തനങ്ങൾക്ക് 182 കോടിയുടെ ഭരണാനുമതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്തിൻ്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യം: രാഹുല്‍ ഗാന്ധി

രാജ്യത്തിൻ്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യം: രാഹുല്‍ ഗാന്ധി

അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാം: വീണ ജോർജ്

അന്വേഷണം പൂർത്തിയായ ശേഷം മറുപടി പറയാം: വീണ ജോർജ്

റൊമാന്റിക് ത്രില്ലർ ചിത്രം 'താൾ': ടൈറ്റിൽ പോസ്റ്റർ റിലീസായി

റൊമാന്റിക് ത്രില്ലർ ചിത്രം 'താൾ': ടൈറ്റിൽ പോസ്റ്റർ റിലീസായി