'ത്രിശങ്കു' വിലെ ഗാനം 'പഞ്ഞി മിഠായി' ശ്രദ്ധനേടുന്നു

  • IndiaGlitz, [Wednesday,May 24 2023]

അന്ന ബെന്നും അർജുൻ അശോകനും പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ചിത്രം ത്രിശങ്കുവിലെ മൂന്നാമത്തെ ഗാനം പഞ്ഞി മിഠായി പുറത്തിറങ്ങി. നിത്യാ മാമ്മനും നിഥിൻ രാജും ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്താണ് ഗാനരചന. ചിത്രത്തിന് ആശംസകൾ അറിയിച്ച് ഇതിനകം നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഗാനം പങ്കുവെച്ചിട്ടുള്ളത്. പഞ്ഞി മിഠായി തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യാം. സനു പി.എസ്. ഗിറ്റാർ, മാൻഡലിൻ, ഗിറ്റലേലെ എന്നിവ കൈകാര്യം ചെയ്തപ്പോൾ ഐ.ഡി റാവുവാണ് സാക്സോഫോണും ക്ലാരിനെറ്റും വായിച്ചിരിക്കുന്നത്. പെർക്കഷൻ കൈകാര്യം ചെയ്‌തത്‌ അസ്സൻ നിധീഷ് എസ്.ഡി.ആണ്. തിരുവനന്തപുരം ദീപക് എസ്.ആർ. പ്രൊഡക്ഷൻസിൽ ദീപക് എസ്.ആറും മുംബൈ സെവൻ ഹെവൻ സ്റ്റുഡിയോസിൽ എസികിയ നാനിവഡേക്കറും ആണ് ഈ ഗാനം റെക്കോഡ് ചെയ്തിരിക്കുന്നത്. ശബ്ദ സമ്മിശ്രണവും മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നത് എബിൻ പോളാണ്.

മാച്ച്ബോക്‌സ് ഷോട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്കൊപ്പം ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണ കുമാർ, ബാലാജി മോഹൻ, ശിവ ഹരിഹരൻ, ഫാഹിം സഫർ, സെറിൻ ഷിഹാബ് തുടങ്ങിയവർ 'ത്രിശങ്കു'വിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്യുത് വിനായകും അജിത് നായരുമാണ് തിരക്കഥ. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠവും സൗണ്ട് ഡിസൈൻ ധനുഷ് നായനാരുമാണ് നിർവഹിച്ചിട്ടുള്ളത്. ഇ4 എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്.

More News

സിവിൽ സർവീസ് റാങ്കുകാരിക്ക് മോഹൻലാലിൻ്റെ സർപ്രൈസ് അഭിനന്ദനം

സിവിൽ സർവീസ് റാങ്കുകാരിക്ക് മോഹൻലാലിൻ്റെ സർപ്രൈസ് അഭിനന്ദനം

റോഷാക്കിനു ശേഷം നിസ്സാം ബഷീറിൻ്റെ ചിത്രത്തിൽ ദിലീപ്

റോഷാക്കിനു ശേഷം നിസ്സാം ബഷീറിൻ്റെ ചിത്രത്തിൽ ദിലീപ്

എഐ ക്യാമറ: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൽക്കാലം പിഴ ഈടാക്കില്ല

എഐ ക്യാമറ: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൽക്കാലം പിഴ ഈടാക്കില്ല

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നാസർ വിട്ടേക്കുമെന്ന് റിപ്പോർട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നാസർ വിട്ടേക്കുമെന്ന് റിപ്പോർട്ട്

'സലാർ' ക്ലൈമാക്സിൻ്റെ അപ്ഡേറ്റ് പുറത്ത്

'സലാർ' ക്ലൈമാക്സിൻ്റെ അപ്ഡേറ്റ് പുറത്ത്