ബേസിൽ ചിത്രം 'ഫാമിലി' ഷൂട്ടിംഗ് പുരോഗമിക്കുന്നു

  • IndiaGlitz, [Monday,April 03 2023]

നവാഗതനായ നിതീഷ് സഹദേവ് ബേസിൽ ജോസഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫാമിലി. 2019 ൽ ആൻ്റണി പെപ്പെയെ നായകനാക്കി അനൗൺസ് ചെയ്ത ചിത്രമാണ് ഇപ്പോൾ പുതിയ താരനിരയിൽ അണിയറയിൽ ഒരുങ്ങുന്നത്. 2022 ൽ ബേസിൽ ജോസഫിനു വലിയ ഹിറ്റ് സൃഷ്ടിച്ച ജയ ജയ ജയ ജയ ഹെയുടെ നിർമ്മാതാക്കളായ ചിയേഴ്സ് എൻ്റർടെയ്ൻമെന്റിൻ്റെ ബാനറിൽ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും ചേര്‍ന്നാണ് ഫാലിമി നിർമ്മിക്കുന്നത്. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അങ്കിത് മേനോനാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബബ്ലു അജുവാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. നിതിൻ രാജാണ് ചിത്രസംയോജനം, അമൽ പോൾസനാണ് സഹ നിർമ്മാതാവ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനാണ്. ജോൺ പി എബ്രഹാം, റംഷി അഹമ്മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‍സ്. മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ്‌ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഫാലിമി സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

More News

ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ക്ഷണിച്ചതിന് അംബാനി കുടുംബത്തോട് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

ക്ഷണിച്ചതിന് അംബാനി കുടുംബത്തോട് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ

ട്രെയിനിലെ അക്രമം: സമഗ്രമായ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി

ട്രെയിനിലെ അക്രമം: സമഗ്രമായ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി

പോസ്റ്റർ പതിക്കൽ ആസൂത്രിതമെന്ന് മന്ത്രി വീണ ജോർജ്

പോസ്റ്റർ പതിക്കൽ ആസൂത്രിതമെന്ന് മന്ത്രി വീണ ജോർജ്

അകപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ അപ്പീൽ നൽകും

അകപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ അപ്പീൽ നൽകും