close
Choose your channels

ആക്ഷൻ ത്രില്ലർ ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ ചിത്രീകരണം പൂർത്തിയായി

Wednesday, December 21, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ആക്ഷൻ ത്രില്ലർ ചിത്രം പോയിൻ്റ് റേഞ്ച്ൻ്റെ ചിത്രീകരണം പൂർത്തിയായി

ഡി എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം 'പോയിൻ്റ് റേഞ്ച്'ൻ്റെ ചിത്രീകരണം പൂർത്തിയായി. അപ്പാനി ശരത് നായകനാകുന്ന ചിത്രം സൈനു ചാവക്കാടൻ ആണ് സംവിധാനം ചെയുന്നത്. അപ്പാനി ശരത്തിനെ കൂടാതെ റിയാസ് ഖാൻ, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ജോയി ജോൺ ആൻ്റണി, ഷഫീക് റഹ്മാൻ, ആരോൾ ഡാനിയേൽ, അരിസ്റ്റോ സുരേഷ്, ചാർമിള, ഡയാന ഹമീദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

മിഥുൻ സുബ്രന്റെ കഥയ്ക്ക് ബോണി അസ്സനാർ തിരക്കഥ ഒരിക്കിയിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും ചെയ്തിരിക്കുന്നത് ടോൺസ് അലക്സാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായാണ് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment