നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത് ഹോളിവുഡ് സ്റ്റൈലിൽ

  • IndiaGlitz, [Saturday,June 24 2023]

നിവിൻ പോളിയുടെ 42 ആം ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഭൂരിഭാഗവും നടന്നത് ദുബായിൽ ആയിരുന്നു. ദുബായിലെ ലൊക്കേഷനിൽ നിന്നുള്ള ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായതെങ്കിൽ ഇപ്പോൾ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി ഉപയോഗിച്ച ക്യാമറ ആണ് വൈറൽ ആയിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്ന ക്യാമറയിലാണ് എൻപി 42 എന്ന് പേരിട്ടിരിക്കുന്ന നിവിൻ പോളി- ഹനീഫ് അദേനി ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് യു എ ഇ യിൽ ജനുവരി 20ന് ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പേരിടാത്ത ചിത്രം #NP42 എന്നാണ് അറിയപ്പെടുന്നത്. നിവിൻ പോളിയും ഹനീഫ് അദേനിയും മിഖായേൽ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന പ്രൊജക്റ്റാണ് ഇത്. വിഷ്‍ണു തണ്ടാശ്ശേരിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷൻ ഡിസൈൻ- സന്തോഷ് രാമൻ, കോസ്റ്റ്യൂം- മെൽവി ജെ, മ്യൂസിക്- മിഥുൻ മുകുന്ദൻ, എഡിറ്റിംഗ്- നിഷാദ് യൂസഫ്, മേക്കപ്പ്- ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ- സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ്- ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ- ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ- അഗ്നിവേശ്, DOP അസോസിയേറ്റ്- രതീഷ് മന്നാർ.