നയൻതാരയുടെ 75-ാം ചിത്രം അണിയറയിൽ
Send us your feedback to audioarticles@vaarta.com
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയൻതാരയുടെ 75-ാം ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സീ സ്റ്റുഡിയോസും ട്രിഡൻറ് ആർട്സും ചേർന്ന് നാദ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കറിൻ്റെ സഹസംവിധായകനായിരുന്ന നിലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നും നാദ് സ്റ്റുഡിയോ ഉടമയും നിർമ്മാതാവുമായ ജതിൻ സേതി പറഞ്ഞു. 2003-ല്‍ സിനിമയിലെത്തിയ നയൻ താരയുടെ 75-ാമത് ചിത്രത്തിൻ്റെ പ്രഖ്യാപനം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്നു. ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ജയ്, സത്യരാജ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com