ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു
Send us your feedback to audioarticles@vaarta.com
പ്രിയദർശൻ്റെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. ഈസ്റ്റർ ദിനമായ ഏപ്രിൽ ഒമ്പതിന് തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലിലാണ് ചിത്രീകരണം ആരംഭിച്ചത്. നിർമ്മാതാവ് പ്രകാശ് ജിയുടെ മാതാവ് ശാന്തമ്മ സ്വിച്ചോൺ കർമ്മം നിർവഹിച്ചതോടെ ഇന്ദ്രജിത്താണ് ആദ്യ ഷോട്ടിൽ അഭിനയിച്ച് ചിത്രീകരണത്തിന് തുടക്കമിട്ടത്. ഹൈലൈൻ പിക്ചേർസിൻ്റെയും ലെമൺ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ പ്രകാശ് ജിയും സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. ആര്യ ബാബുവാണ് (ബഡായി ബംഗ്ളാവ് ഫെയിം) നായികയായെത്തുന്നത്.
സാബു മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ, ദീപു കരുണാകരൻ, സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ചിത്രത്തിലുണ്ട്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവർ തൻ്റെ ഒരാവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. അവിടുത്തെ ചില സംഭവവികാസങ്ങളിൽ അയാൾക്ക് ആ സ്റ്റേഷൻ വിട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിൽ എത്തുന്നതുമാണ് ത്രില്ലർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com