'ഹൗഡിനി-ദ കിങ് ഓഫ് മാജിക് ' ഷൂട്ടിങ് ആരംഭിച്ചു

  • IndiaGlitz, [Thursday,September 07 2023]

ജി പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഹൗഡിനി - ദ കിങ് ഓഫ് മാജിക്കിൻ്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ നിർമാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ മീഡിയ ആൻഡ് എന്റർടെയിന്റ്മെന്റ്സും ചേർന്നാണ് നിർമാണം.

ഷൈലേഷ് ആർ സിങ്ങും പ്രജേഷ് സെൻ മൂവിക്ലബും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. മാജിക്കാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. കോഴിക്കോടിന് പുറമെ രാജസ്ഥാനാണ് പ്രധാന ലൊക്കേഷൻ. ബിജിപാൽ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. എഡിറ്റർ: ബിജിത്ബാല, കലാസംവിധാനം: ത്യാഗു തവനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഗിരീഷ് മാരാർ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, സ്റ്റിൽസ്: ലിബിസൺ ഗോപി.

More News

മമ്മൂട്ടിക്കിന്ന് 72ാം പിറന്നാൾ;ആഘോഷമാക്കി ആരാധകർ

മമ്മൂട്ടിക്കിന്ന് 72ാം പിറന്നാൾ;ആഘോഷമാക്കി ആരാധകർ

'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്'; മോദിയുടെ കുറിപ്പിലും പേര് മാറ്റ സൂചന

'പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്'; മോദിയുടെ കുറിപ്പിലും പേര് മാറ്റ സൂചന

മന്ത്രി ആര്‍ ബിന്ദുവിൻ്റെയും എ വിജയരാഘവൻ്റെയും മകന്‍ വിവാഹിതനായി

മന്ത്രി ആര്‍ ബിന്ദുവിൻ്റെയും എ വിജയരാഘവൻ്റെയും മകന്‍ വിവാഹിതനായി

'സ്‌കന്ദ': സെപ്റ്റംബർ 28ന് തീയേറ്ററുകളിൽ

'സ്‌കന്ദ': സെപ്റ്റംബർ 28ന് തീയേറ്ററുകളിൽ

ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി ഗണേഷ് കുമാർ

ഉദയനിധി സ്റ്റാലിനെതിരെ വിമർശനവുമായി ഗണേഷ് കുമാർ