'ഗുമസ്ഥൻ' ചിത്രീകരണം ഇന്ന് ആരംഭിക്കും
Send us your feedback to audioarticles@vaarta.com
അമൽ കെ ജോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗുമസ്ഥൻ' ൻ്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മുസാഫിർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ത്രില്ലറാണ്. ഒരു നാട്ടിൽ നടക്കുന്ന കൊലപാതകം ഏറെ ചർച്ചാ വിഷയമാകുന്നു. നീതിപാലകരും മാധ്യമങ്ങളും അതിൻ്റെ ദുരൂഹതകൾ തേടി ഇറങ്ങുമ്പോൾ, അതിൽ ഭാഗഭാക്കാകുന്ന കുറേ കഥാപാത്രങ്ങളിലൂടെ ആണ് ചിത്രത്തിൻ്റെ കഥാപുരോഗതി.
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ഡോ.റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലാഷ്, മഗ് ബൂൽ സൽമാൻ, ജയ്സ് ജോസ്, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ, ഐ.എം.വിജയൻ, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ജോയ് ജോൺ ആൻ്റണി, ടൈറ്റസ് ജോൺ, ഫൈസൽ മുഹമ്മദ്, ജീമോൻ ജോർജ്, വിജി മാത്യുസ് സ്മിനു സിജോ, ബിന്ദു സജ്ജീവ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന താരങ്ങളാണ്. പുതുമുഖം നീമാ മാത്യുവാണ് നായിക. തിരക്കഥ: റിയാസ് ഇസ്മത്ത്, ഗാനങ്ങൾ: ബി കെ ഹരിനാരായണൻ, സ്റ്റീഫൻ ദേവസ്സിയുടേതാണ് സംഗീതം. പശ്ചാത്തല സംഗീതം: ബിനോയ് എസ് പ്രസാദ്, ഛായാഗ്രഹണം: കുഞ്ഞുണ്ണി എസ് കമാർ, എഡിറ്റിംഗ്: അയൂബ് ഖാൻ. ഇന്നു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏറ്റുമാന്നൂർ, കിടങ്ങൂർ പാലക്കാട് ഭാഗങ്ങളിലായി പൂർത്തിയാകും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com