അമല്‍ നീരദ്- കുഞ്ചാക്കോ ബോബന്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
- IndiaGlitz, [Wednesday,September 13 2023]
കുഞ്ചാക്കോ ബോബനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഭീഷ്‍മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ്.
ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് ബിഗ് ബിയുടെ സീക്വല്‍ ബിലാല്‍ ആയിരിക്കും എന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും എന്നും പ്രചരണം ഉണ്ടായെങ്കിലും അത്തരത്തില്‍ സംഭവിച്ചില്ല. അതേസമയം അമല്‍ നീരദിനും കുഞ്ചാക്കോ ബോബനുമൊപ്പം എഴുത്തുകാരന്‍ ഉണ്ണി ആര്‍ ആണ് പുറത്തു വന്ന ലൊക്കേഷന്‍ ചിത്രത്തില്‍ ഉള്ളത്.