നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ട്‌ തുടങ്ങി.

  • IndiaGlitz, [Friday,March 17 2023]

ജന ഗണ മന എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണി. നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ട്‌ തുടങ്ങി. നിവിൻ പോളിയെ നായകനാക്കി മാജിക്‌ ഫ്രെയിംസും പോളി ജൂനിയർ പിക് ച്ചേർസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പൂജ ദുബായിൽ നടന്നു. ജനഗണ മനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം സുദീപ് ഇളമൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, ദുബായ് ലൈൻ പ്രോഡക്ഷൻ റഹിം പി എം കെ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രോഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയിക്സ് ബിജോയ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേമംലാൽ, വാർത്താ പ്രചരണം ബിനു ബ്രിങ്ഫോർത്ത്.