ടി ട്വന്റി ലോക കപ്പിനുള്ള ടീമിൽ ഇന്ത്യ സഞ്ജു സാംസണെ പരിഗണിച്ചിരുന്നില്ല. തുടർച്ചയായി രണ്ടുവർഷം ലോകകപ്പ് നടന്നിട്ടും മലയാളി താരത്തെ ടീം ഇന്ത്യ അവഗണിക്കുകയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ ഏകദിന ലോകകപ്പ് ഈ വർഷം നടക്കാൻ പോവുകയാണ്. ഏകദിന ടീമിലും ഇത് വരെ സഞ്ജുവിന് കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന മുറവിളി ആരാധകരിൽ നിന്നും ഉയരുന്നുണ്ട്.
ടെസ്റ്റിലെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കേറ്റ് വിശ്രമത്തില്‍ ആയതിനാലും, നിലവില്‍ വിക്കറ്റ് കാക്കുന്ന കെഎസ് ഭരത് മോശം ഫോമിലായതിനാലും സഞ്ജുവിന് ഇതു ടീമിലെത്താന്‍ നല്ല സമയമായിരുന്നു. എന്നാല്‍ അതിനുള്ള സാധ്യത സെലക്ഷന്‍ കമ്മിറ്റി അവഗണിച്ചിരിക്കുകയാണ്. ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സൗത്ത് സോണ്‍ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്. കാരണം 2022-23ലെ രഞ്ജി ട്രോഫിയില്‍ സഞ്ജു മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. രഞ്ജി ട്രോഫിയിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ചിരുന്നു.