'ദ സീക്രട്ട് ഓഫ് വിമൺ' ദാദ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

  • IndiaGlitz, [Wednesday,April 26 2023]

മലയാള ചലച്ചിത്രം 'ദ സീക്രട്ട് ഓഫ് വിമൺ' മൂവി ക്ക് പതിമൂന്നാമത് ന്യൂഡൽഹി ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപെട്ടു. ഒഫിഷ്യൽ എൻട്രി വിഭാഗത്തിലാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് സീക്രട്ട് ഓഫ് വിമൺ. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ സൂപ്പ‍ർഹിറ്റുകൾക്ക് ശേഷം ജി.പ്രജേഷ് സെൻ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപ്, അജുവ‍ർഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ, മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദ‍ർ, തുടങ്ങിയവ‍ർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാ‍ർ വി.വിയുടേതാണ് കഥ. എഡിറ്റിങ്- കണ്ണൻ മോഹൻ. നിതീഷ് നടേരിയുടെ വരികൾക്ക് അനിൽ കൃഷ്ണ ഈണം പക‍ർന്നിരിക്കുന്നു. ജോഷ്വാ.വി.ജെ ആണ് പശ്ചാത്തല സംഗീതം. ജാനകി ഈശ്വർ, ഷഹബാസ് അമൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.