രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരത്തെത്തി; 24 ന് ഉദ്ഘാടനം
Send us your feedback to audioarticles@vaarta.com
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. ചെന്നൈയിൽ നിന്നാണ് തിരുവനന്തപുരം കൊച്ചു വേളിയിൽ ട്രെയിൻ എത്തിയത്. കൊച്ചു വേളിയിൽ നിന്നും അവാസന ഘട്ട അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷമാണ് ആദ്യ സർവീസ് നടത്തുക. ഈ മാസം 24-നാണ് രണ്ടാം വന്ദേ ഭാരതിൻ്റെ ഉദ്ഘാടനം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് സർവീസ്.
വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നു എങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. തിരുനെൽവേലി-ചെന്നൈ, ചെന്നൈ- വിജയവാഡ വന്ദേഭാരത് എക്സ്പ്രസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ, ദക്ഷിണറെയിൽവേയ്ക്കു കീഴിലുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം ആറാകും.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments