മോദി സർക്കാരിനെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തിനു തുടക്കമായി

  • IndiaGlitz, [Tuesday,August 08 2023]

മണിപ്പുര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കമായി. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. മണിപ്പൂര്‍ കത്തുന്നത് ഇന്ത്യ കത്തുന്നത് പോലെയാണ്. മണിപ്പുരിൻ്റെ നീതിക്ക് വേണ്ടിയാണ് പ്രമേയമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകക്ഷിക്കെതിരെ ഉ ള്ള 28-ാം അവിശ്വാസ പ്രമേയമാണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ രണ്ടാമത്തേതും. അതേസമയം മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ ചർച്ച നടക്കാനിരിക്കെ പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. അവസാന പന്തിൽ സിക്സ് അടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്ക് പരസ്പരം വിശ്വാസമില്ലെന്നും മോദി കുറ്റപ്പെടുത്തി. 2018 ൽ തന്നെ ഞങ്ങൾ അവിശ്വാസ പ്രമേയത്തിൽ വിജയിച്ചതാണെന്നും മോദി വ്യക്തമാക്കി.

More News

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

'ജയിലർ': 300ൽ അധികം തീയേറ്ററുകളിൽ റിലീസിനൊരുങ്ങി

'ജയിലർ': 300ൽ അധികം തീയേറ്ററുകളിൽ റിലീസിനൊരുങ്ങി

ഫഹദിന് ഇന്ന് 41-ാംപിറന്നാൾ; ആശംസകൾ പങ്കുവച്ച് നസ്രിയ

ഫഹദിന് ഇന്ന് 41-ാംപിറന്നാൾ; ആശംസകൾ പങ്കുവച്ച് നസ്രിയ

ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം ഉപകാരസ്മരണ: രമേശ് ചെന്നിത്തല

ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം ഉപകാരസ്മരണ: രമേശ് ചെന്നിത്തല

ഏക സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

ഏക സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും