ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേത്
Send us your feedback to audioarticles@vaarta.com
ഹർഷിനയുടെ വയറ്റിൽ ഉണ്ടായിരുന്ന കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ തന്നെയെന്ന് പൊലീസ് റിപ്പോർട്ട് പുറത്തു വന്നു. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് എസിപി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവത്തിൽ വിദഗ്ധ പരിശോധനയ്ക്കായി ഉടനെത്തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നും പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
സത്യം എത്ര മൂടിവെച്ചാലും പുറത്തു വരുമെന്നതിൻ്റെ തെളിവാണിതെന്ന് ഹർഷിന വ്യക്തമാക്കി. അഞ്ചു വർഷം അനുഭവിച്ച കഷ്ടപ്പാടിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പൂർണമായും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു. അശ്രദ്ധ കൊണ്ട് അഞ്ചു വർഷമാണ് ഞാൻ വേദന അനുഭവിച്ചത്. ഇനി ഒരാൾക്കും ഇതു പോലൊരു ദുരവസ്ഥ ഉണ്ടായിക്കൂടാ. അതുകൊണ്ടു കൂടിയാണ് സമരത്തിന് ഞാൻ തെരുവിലേക്കിറങ്ങിയത്. പൂർണമായും നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. അഞ്ചു വർഷം മുൻപാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തുന്നത്. പ്രസവ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഹർഷിനയ്ക്ക് ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നത്. തുടർന്ന് എട്ട് മാസം മുൻപ് നടത്തിയ പരിശോധനയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com