കാണികള്‍ കുറഞ്ഞതിന് കാരണം പരിശോധിക്കും: എം.വി.ഗോവിന്ദന്
Send us your feedback to audioarticles@vaarta.com
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന് കാണികള്‍ കുറഞ്ഞതിന് പിന്നില്‍ കാരണങ്ങള്‍ പലതാണെന്നും അത് പരിശോധിക്കപ്പെടേണ്ടതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അഭിപ്രായപ്പെട്ടു. ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികള്‍ കുറഞ്ഞതില്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ സിപിഎമ്മിലും വിമർശനം നടന്നിരുന്നു. മന്ത്രിയുടെ പ്രസ്താവനയെ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ പരാമർശം, പണമുള്ളവനുംഇല്ലാത്തവനുമെല്ലാം കാണേണ്ട കളിയാണ് ക്രിക്കറ്റ് എന്നും ലോകകപ്പ് ഫുട്ബോളിൻ്റെ സമയത്താണ് സ്പോർട്സിനോട് നമ്മുടെ ആളുകൾക്കുള്ള താൽപര്യം ശരിക്കു മനസ്സിലാക്കിയത്, ക്രിക്കറ്റ് കളി എല്ലാവരും കാണേണ്ടതു തന്നെയാണ് എന്നും എം.വി.ജയരാജൻ പറഞ്ഞു. പട്ടിണിക്കാരന് ആയാലും സമ്പന്നന് ആയാലും കായികം മൗലിക അവകാശങ്ങളില്പ്പെട്ടതാണെന്നും ഗോവിന്ദന് കൂട്ടിച്ചേർത്തു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com