സുജിത കൊലപാതകം അതിക്രൂരമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
Send us your feedback to audioarticles@vaarta.com
തുവ്വൂരില്‍ കൃഷി ഭവനിലെ താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ട് ആണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. സുജിതയുടെ കഴുത്തില്‍ ആദ്യം കയര്‍ കുരുക്കി ശ്വാസം മുട്ടിച്ചു. ശബ്ദം പുറത്തു വരാതിരിക്കാന്‍ സുജിതയുടെ വായ സെല്ലോടേപ്പ് ഉപയോഗിച്ച് മൂടി. കുതറി മാറാതിരിക്കാൻ കൈകാലുകള്‍ കൂട്ടിക്കെട്ടിയതിൻ്റെ തെളിവുകള്‍ ശരീരത്തിലുണ്ട്. പിന്നീട് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുക ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പീഡനത്തിന് ഇരയായതിൻ്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. സുജിതയുടെ മരണത്തില്‍ ലാബ് പരിശോധനാ ഫലം കൂടി കാത്തിരിക്കുക ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അതേസമയം വിഷ്ണു നിരവധി സ്ത്രീകളുടെ പണവും സ്വര്‍ണവും തിരിമറി നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പലരിൽ നിന്നും പണവും സ്വർണവും കടം വാങ്ങിയ വിഷ്‌ണു തിരിച്ചു കൊടുത്തിരുന്നില്ല. കുടുംബശ്രീ, തൊഴിലുറപ്പ് രംഗത്തുള്ള സ്‌ത്രീകളിൽ നിന്ന് കടം വാങ്ങിയ സ്വർണം പലതും വിൽക്കുകയും ചെയ്‌തു. ഇതിൻ്റെ പേരിൽ പലപ്പോഴായി തർക്കങ്ങളും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട സുജിതയിൽ നിന്ന് വിഷ്‌ണു പണം വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇതു തിരിച്ചു തരാമെന്നു പറഞ്ഞ് അവരെ വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com