പ്രഭുദേവ ചിത്രം 'പേട്ട റാപ്' ൻ്റെ പൂജ ചെന്നൈയിൽ നടന്നു

  • IndiaGlitz, [Friday,June 02 2023]

പ്രഭുദേവയെ നായകനാക്കി എസ്ജെ സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ് എന്ന ചിത്രത്തിൻ്റെ പൂജ ചെന്നൈയിൽ നടന്നു. വേദകയാണ് ചിത്രത്തിലെ നായിക. 'പാട്ട്, അടി, ആട്ടം റിപ്പീറ്റ്' എന്നാണ് ചിത്രത്തിൻ്റെ ടാഗ്‌ലൈൻ. പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും പേട്ട റാപ്. ബ്ലൂഹിൽ ഫിലിംസിൻ്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് പേട്ട റാപ്.

പോണ്ടിച്ചേരിയും ചെന്നൈയും പ്രധാന ലൊക്കേഷനുകളാകുന്ന പേട്ട റാപ്പിൻ്റെ ചിത്രീകരണം ജൂൺ പതിനഞ്ചിന് ആരംഭിക്കും. കേരളത്തിലും സിനിമ ചിത്രീകരിക്കുന്നുണ്ട്. വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, അരുൾദാസ്, മൈം ഗോപി, റിയാസ് ഖാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിനിൽ പി കെയാണ് പേട്ട റാപ്പിൻ്റെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദർ. ഡി ഇമാൻ സംഗീതം നൽകുന്ന അഞ്ചിലധികം പാട്ടുകൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റായിരിക്കും. എ ആർ മോഹനാണ് കലാസംവിധാനം. എഡിറ്റർ സാൻ ലോകേഷ്.