സോഷ്യൽ മീഡിയകളിൽ തരംഗമായി കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ
Send us your feedback to audioarticles@vaarta.com
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം കപിൽ ദേവും ഇന്ത്യൻ സിനിമ ലോകത്തെ തലൈവർ രജനീകാന്ത് ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. രജനീകാന്തിൻ്റെ മകൾ ഐശ്വര്യ രജനീകാന്ത് ഒരുക്കുന്ന ലാൽസലാം എന്ന സിനിമയുടെ മുംബൈയിലെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രമാണ് സൂപ്പർ താരം രജനികാന്ത് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ കപിൽ ദേവും എത്തുന്നുണ്ട്. ചിത്രം തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു കൊണ്ട് രജനികാന്ത് ഇപ്രകാരം കുറിച്ചു, ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസവും ഏറ്റവും ആദരണീയനുമായ കപിൽ ദേവ്ജിക്കൊപ്പം പ്രവർത്തിക്കുന്നത് തീർച്ചയായും എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്.
ക്രിക്കറ്റിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കൂടിയാണ് ലാൽസലാം. ക്രിക്കറ്റിനോടുള്ള തലൈവരുടെ സ്നേഹം സിനിമാ ലോകത്തിനും ഏറെ പരിചിതമാണ്. പോയ ദിവസങ്ങളിൽ മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വരുൺ ചക്രവർത്തിയും വെങ്കിടേഷ് അയ്യരും രജനിയെ സന്ദർശിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൊയ്ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. സംഗീതം: എ ആർ റഹ്മാൻ, ഛായാഗ്രഹണം: വിഷ്ണു രംഗസാമി, എഡിറ്റർ: പ്രവീണ്‍ ഭാസ്കർ, പി ആർ ഒ: ശബരി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com