വോയിസ് ഓഫ് സത്യനാഥൻ്റെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി

  • IndiaGlitz, [Tuesday,May 02 2023]

മലയാളത്തിൻ്റെ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ്റെ ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി. വളരെ രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലൂക്ക് പോസ്റ്ററിൽ തന്നെ പുതുമ നിറച്ചു കൊണ്ടാണ് വോയ്‌സ് ഓഫ് സത്യനാഥൻ്റെ തുടക്കം. ബാദുഷ സിനിമാസിൻ്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിൻ്റെയും പെൻ & പേപ്പർ ക്രിയേഷൻസിൻ്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ റാഫി തന്നെയാണ്.

ജോജു ജോർജ്ജും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. അതോടൊപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥി താരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

More News

ജോൺ ബ്രിട്ടാസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്ത് സിപിഎം

ജോൺ ബ്രിട്ടാസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്ത് സിപിഎം

'മധുര മനോഹര മോഹ' ത്തിലെ ആദ്യഗാനം പുറത്തു വിട്ടു

'മധുര മനോഹര മോഹ' ത്തിലെ ആദ്യഗാനം പുറത്തു വിട്ടു

'വിഷപ്പാമ്പ്' പരാമര്‍ശം: കോൺഗ്രസിന് മറുപടിയുമായി മോദി

'വിഷപ്പാമ്പ്' പരാമര്‍ശം: കോൺഗ്രസിന് മറുപടിയുമായി മോദി

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ ബാംഗ്ലൂരുവിന് ജയം

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ ബാംഗ്ലൂരുവിന് ജയം

ബാലയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ഭാര്യ എലിസബത്ത്

ബാലയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് ഭാര്യ എലിസബത്ത്