'മധുര മനോഹര മോഹ'ത്തിൻ്റെ പുതിയ ടീസര്‍ പുറത്ത്

  • IndiaGlitz, [Friday,June 23 2023]

രണ്ടാം വാരത്തിലേക്ക് കടന്ന് നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്റ്റെഫി സേവ്യറിൻ്റെ 'മധുര മനോഹര മോഹ'ത്തിൻ്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഇംഗ്ലീഷ് ഗാനാശകലത്തിൻ്റെ അകമ്പടിയോടെ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രമായ ജീവന്‍ രാജിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു മുഴുനീള എന്റര്‍ടെയ്നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം. മികച്ച അഭിപ്രായം നേടിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതല്‍ ഷോസ് ലഭിച്ചിരുന്നു.

ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിൻ്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ്.

More News

ടി20 ടീമിനെ സഞ്ജു സാംസണ്‍ നയിച്ചേക്കും

ടി20 ടീമിനെ സഞ്ജു സാംസണ്‍ നയിച്ചേക്കും

യൂട്യൂബർ 'തൊപ്പി' യെ അറസ്റ്റ് ചെയ്തു

യൂട്യൂബർ 'തൊപ്പി' യെ അറസ്റ്റ് ചെയ്തു

വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയുടെ റിമാൻറ് റിപ്പോർട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യയുടെ റിമാൻറ് റിപ്പോർട്ട് പുറത്ത്

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രീകരണം പൂർത്തിയായി

ടോവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രീകരണം പൂർത്തിയായി

വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്