'മധുര മനോഹര മോഹ'ത്തിൻ്റെ പുതിയ ടീസര്‍ പുറത്ത്

  • IndiaGlitz, [Thursday,June 22 2023]

രണ്ടാംവാരത്തിലേക്ക് കടന്ന് നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്റ്റെഫി സേവ്യറിൻ്റെ 'മധുര മനോഹര മോഹ'ത്തിൻ്റെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും രജിഷയും ബിന്ദു പണിക്കരും മറ്റും അണിനിരക്കുന്ന ടീസര്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. കാഴ്ചക്കാരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു മുഴുനീള എന്റര്‍ടെയ്നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം. മികച്ച അഭിപ്രായം നേടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതല്‍ ഷോസ് ലഭിച്ചിരുന്നു.

B3M ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിൻ്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ്.

More News

പ്രിയ വർഗീസ് അയോഗ്യയാണെന്ന വിധി ഹൈക്കോടതി റദ്ദാക്കി

പ്രിയ വർഗീസ് അയോഗ്യയാണെന്ന വിധി ഹൈക്കോടതി റദ്ദാക്കി

'ആർ ഡി എക്സ്': ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

'ആർ ഡി എക്സ്': ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

'മിസ്റ്റര്‍ എക്സ്': പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ

'മിസ്റ്റര്‍ എക്സ്': പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ

സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്

സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു