'കിങ് ഓഫ് കൊത്ത'യുടെ പുതിയ പോസ്റ്റർ പുറത്ത്

  • IndiaGlitz, [Friday,June 23 2023]

'രാജാവ് ഉടൻ വരും' എന്ന പ്രഖ്യാപനത്തോടെയുള്ള 'കിങ് ഓഫ് കൊത്ത'യുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇരുട്ട് വീണ വഴിയിൽ കാറിൻ്റെ മുകളിൽ ഇരിക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ വ്യക്തമാകുന്നത്. ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള മലയാള ചിത്രമാണിത്. ഓണത്തിന് തിയേറ്ററുകളിലേക്ക് എത്തുന്ന ഈ മാസ്സ് എന്റർടെയിനറിൻ്റെ സംവിധാനം ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് എൻ ചന്ദ്രൻ ആണ് തിരക്കഥ. ക്യാമറ നിമിഷ് രവിയാണ്.

നൂറിലേറെ ദിവസം കേരളത്തിന് പുറത്ത് ചിത്രീകരിച്ച കിം​ഗ് ഓഫ് കൊത്തയുടെ അവസാനഘട്ട ചിത്രീകരണം മേയ് അവസാനമായിരുന്നു. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാൻ്റെ വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ദുൽഖർ സൽമാനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ് ജോസ്, പ്രസന്ന, ഷമ്മി തിലകൻ, അനിഖ സുരേന്ദ്രൻ, നൈല ഉഷ, ശാന്തി കൃഷ്ണ, ഷബീർ കല്ലറക്കൽ, സുധി കോപ്പ, സെന്തിൽ കൃഷ്ണ, ശരൺ ശക്തി, രാജേഷ് വാണിയം, മച്ചിന് വാണിയം, റിതിക സിംഗ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.