ആശുപത്രിയിലെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേരു നൽകും: വീണ ജോർജ്
Send us your feedback to audioarticles@vaarta.com
ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയുടെ പേര് കൊട്ടാരക്കര ആശുപത്രിയിലെ പുതിയ ബ്ലോക്കിന് നല്‍കാന്‍ തീരുമാനം. വന്ദനയോടുളള ആദര സൂചകമായാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വി എന്‍ വാസവന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ വന്ദനയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ആരോഗ്യമന്ത്രി വീണാ ജോർജ് ഇതിനോടകം ഡോക്ടർ വന്ദന ദാസിന്‍റെ ചിത്രം സമൂഹമാധ്യമത്തിൽ പ്രൊഫൈൽ പിക്ചറാക്കിയിരുന്നു. ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി പ്രൊഫൈൽ പിക്ചറായി വന്ദനയുടെ ചിത്രം പോസ്റ്റ് ചെയ്തത്. വന്ദനയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ മന്ത്രിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ വാക്കുകളെ വളച്ചൊടുക്കുകയായിരുന്നെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം നടത്തിയിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments