ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പുറത്ത്

  • IndiaGlitz, [Monday,October 23 2023]

ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'പണി' യുടെ മോഷൻ പോസ്റ്റർ ജോജുവിൻ്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജോജുവിൻ്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻ്റെയും എ ഡി സ്റ്റുഡിയോസിൻ്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോജുവിന് പുറമെ സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, റിനോഷ് ജോർജ്ജ്, ഇയാൻ & ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, ബിഗ് ബോസ് താരങ്ങളായ സാഗർ & ജുനൈസ് എന്നിവരും അഭിനയിക്കുന്നു. സംവിധായകൻ വേണു ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം മനു ആന്റണിയാണ്. വിഷ്ണു വിജയ് യുടെതാണ് സംഗീതം.

More News

ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപി വിട്ടു

പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപി വിട്ടു

ഏകദിന ക്രിക്കറ്റിൽ റെക്കോർഡ് സ്വന്തമാക്കി ശുഭമാൻ ഗിൽ

ഏകദിന ക്രിക്കറ്റിൽ റെക്കോർഡ് സ്വന്തമാക്കി ശുഭമാൻ ഗിൽ

യുവാവിനെ ആക്രമിച്ച കേസിൽ മീശ വിനീത് റിമാൻഡിൽ

യുവാവിനെ ആക്രമിച്ച കേസിൽ മീശ വിനീത് റിമാൻഡിൽ

'നാനി31': പ്രിയങ്ക മോഹൻ നായിക; പ്രധാന വേഷത്തിൽ എസ് ജെ സൂര്യ

'നാനി31': പ്രിയങ്ക മോഹൻ നായിക; പ്രധാന വേഷത്തിൽ എസ് ജെ സൂര്യ