പോയില്ല എന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: ഇന്നസെന്റിനെ അനുസ്മരിച്ച് മോഹൻലാൽ
Send us your feedback to audioarticles@vaarta.com
ഇന്നസെന്റിൻ്റെ വേർപാട് താങ്ങാനാകാതെ മലയാള സിനിമ ലോകവും ആരാധകരും അദ്ദേഹത്തെ ഒരുനോക്കു കാണാൻ തിടുക്കം കൂട്ടുകയാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിച്ച മോഹൻലാൽ അനുശോചനം രേഖപ്പെടുത്തി. സങ്കടം എങ്ങനെ വാക്കുകളില് ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്ന് മോഹൻലാൽ അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി. "എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്, ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പം ഉള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും." മോഹൻലാൽ വേദനയോടെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇതായിരുന്നു.
എൻ്റെ കുടുംബത്തിലെ ഓരോ കാര്യത്തിലും ഇന്നസന്റുണ്ടായിരുന്നു. വേദനകളുടെ കാലത്ത് അദ്ദേഹം ചേർത്തു പിടിച്ചു നിർത്തി. അതുപോലെ എന്നെ ഒരാളും ചേർത്തു പിടിച്ചിട്ടില്ലയെന്നും മോഹൻലാൽ പറഞ്ഞു. എന്തു പറഞ്ഞും പറ്റിക്കാമായിരുന്നു. ശബ്ദം മാറ്റി വിളിച്ചും അല്ലാതെയും എല്ലാം എത്രയോ തവണ പറ്റിച്ചിട്ടുണ്ട്. ഇന്നസന്റ് എന്ന പേര് ചേട്ടനല്ലാതെ മറ്റാർക്കും ചേരില്ലെന്നു തോന്നിയിട്ടുള്ളതായും മോഹൻലാൽ അനുസ്മരിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com