ലോകായുക്ത കേസ് മൂന്നംഗ ബെഞ്ചിന് കൈമാറി
- IndiaGlitz, [Friday,March 31 2023]
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ മുഖ്യമന്ത്രിക്ക് തൽക്കാല ആശ്വാസം. ഹർജി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിൽ ഭിന്നഭിപ്രായമുണ്ടെന്നും അതിനാൽ ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻ്റെയും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചിൽ നിന്ന് ഒരാൾ പരാതിയെ അനുകൂലിച്ചും രണ്ടാമൻ എതിർത്തും വിധിയെഴുതി. അതിനാൽ മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കും എതിരെയാണ് പരാതി. ഇവരിൽ അധികാര സ്ഥാനത്തുള്ളത് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് നിയമ വിഗ്ധര്‍ പറയുന്നത്.