പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായി: കെ സുരേന്ദ്രന്
Send us your feedback to audioarticles@vaarta.com
പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് കേരളത്തില്‍ തയ്യാറായിരിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ എല്ലാ ജില്ലകളിലും ബിജെപിയില്‍ ചേരുന്നവരുടെ പട്ടിക തയ്യാറായിട്ടുണ്ട്. അവരെയെല്ലാം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യന്നുവെന്നും സുരേന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം ബിജെപിയിലേക്ക് വലിയ ഒഴുക്ക് തന്നെ ഉണ്ടാകും. കോട്ടയത്ത് 80 ഓളം പേർ ബിജെപിയിൽ ചേർന്നു, ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കും എന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യത ഉണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവർക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുക ആയിരുന്നു കെ സുരേന്ദ്രൻ.
Follow us on Google News and stay updated with the latest!
Comments
- logoutLogout