'ദി കേരള സ്റ്റോറി' സംവിധായകനും നടിക്കും അപകടം

  • IndiaGlitz, [Monday,May 15 2023]

'ദി കേരള സ്റ്റോറി' സംവിധായകൻ സുദീപ്‌തോ സെന്നും നടി ആദാ ശര്‍മയും വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം ഉണ്ടായത്. കരിം ന​ഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏകതാ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു.

ഇന്ന് കരിം നഗറില്‍ യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെ കുറിച്ച് സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. കരിം നഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തത് എന്നാണ് സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തത്. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം വിവാദങ്ങള്‍ക്കും വിലക്കുകള്‍ക്കും ഇടയിൽ വെറും 9 ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. കേരളത്തില്‍ ചിത്രത്തിൻ്റെ കുറച്ച് ഷോകള്‍ മാത്രമേ നടന്നിട്ടുള്ളു. തമിഴ്‌നാട്ടിലും ബംഗാളിലും ചിത്രം നിരോധിച്ചിരുന്നു.

More News

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കൊൽക്കത്തക്ക് 6 വിക്കറ്റു ജയം

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കൊൽക്കത്തക്ക് 6 വിക്കറ്റു ജയം

'ക്വീൻ എലിസബത്തി'ലെ നരേൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി

'ക്വീൻ എലിസബത്തി'ലെ നരേൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി

'ചാൾസ് എന്റർപ്രൈസസ്' ഈ മാസം 19ന് തീയറ്ററുകളിൽ

'ചാൾസ് എന്റർപ്രൈസസ്' ഈ മാസം 19ന് തീയറ്ററുകളിൽ

ഭിക്ഷക്കാരൻ 2: മെയ് 19ന് റിലീസ് ചെയ്യും

ഭിക്ഷക്കാരൻ 2: മെയ് 19ന് റിലീസ് ചെയ്യും

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു