ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായി അടുത്ത മാസം നടക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് സെലക്ഷൻ നടത്തിയത്. സൂര്യകുമാർ യാദവാണ് വെെസ് ക്യാപ്റ്റൻ. മലയാളിതാരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലിടം നേടി. ഐ പി എല്ലിൽ കളിച്ച യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, തിലക് വർമ, മുകേഷ് കുമാർ എന്നിവരും ടി 20 ടീമിൽ ഉണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിൽ ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവ‌ർ ഉണ്ടാകും. ട്വിറ്ററീലുടെ ആണ് ബി.സി.സി.ഐ ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ടീമിലില്ല. രോഹിത് ശർമ്മയ്ക്കും വിരാട് കോലിയ്ക്കും വിശ്രമം അനുവദിച്ചു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പര ഓഗസ്റ്റ് 3 മുതല്‍ ഓഗസ്റ്റ് 13 വരെ നടക്കും. പരമ്പരയിലെ ആദ്യ മത്സരത്തിന് തരൗബയിലെ ബ്രയാന്‍ ലാറ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. അതിനുശേഷം രണ്ടും മൂന്നും മത്സരങ്ങള്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കും.

More News

ഓസ്‌ക്കാര്‍-മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് ഡോ.ടിജോ വര്‍ഗ്ഗീസിന് അനുമോദനവും പുസ്തക പ്രകാശനവും

ഓസ്‌ക്കാര്‍-മെര്‍ലിന്‍ അവാര്‍ഡ് ജേതാവ് ഡോ.ടിജോ വര്‍ഗ്ഗീസിന് അനുമോദനവും പുസ്തക പ്രകാശനവും

'ലിയോ': കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

'ലിയോ': കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

വേൽസ് ഫിലിം ഇന്റർനാഷണൽ ചിത്രം 'ജീനി'; ലോഞ്ചിങ്ങ് നടന്നു

വേൽസ് ഫിലിം ഇന്റർനാഷണൽ ചിത്രം 'ജീനി'; ലോഞ്ചിങ്ങ് നടന്നു

ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണിയും ഒന്നിക്കുന്നു

ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണിയും ഒന്നിക്കുന്നു

ധ്യാൻ ശ്രീനിവാസൻ ചിത്രം 'സൂപ്പർ സിന്ദഗി'; ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ ചിത്രം 'സൂപ്പർ സിന്ദഗി'; ചിത്രീകരണം പൂർത്തിയായി