'ദി ഇന്ത്യ ഹൗസ്' മോഷൻ വീഡിയോ പുറത്ത്
Send us your feedback to audioarticles@vaarta.com
കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ടു വരുന്നതിൻ്റെ ഭാഗമായി രാം ചരൺൻ്റെ പ്രൊഡക്ഷൻ ബാനറായ 'വി മെഗാ പിക്‌ചേഴ്‌സ്' കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിച്ചുള്ള ആദ്യ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തു വിട്ടു. ദി ഇന്ത്യ ഹൗസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മികച്ച താര നിരയും അണിയറ പ്രവർത്തകരുമാണ് പ്രവർത്തിക്കുന്നത്. നവാഗതനായ രാം വംസി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. രാം ചരൻ, വി മെഗാ പിക്ചേഴ്‌സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് വീഡിയോ റിലീസ് ചെയ്തത്.
ഹൃദയ സ്പർശിയായ ഒരു കഥയാകും ചിത്രം സംസാരിക്കുന്നത്. ലണ്ടനിലെ പ്രി ഇൻഡിപെൻഡൻസ് സമയത്ത് കഥ പറയുന്ന ചിത്രത്തിൽ ഇന്ത്യ ഹൗസിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് സംസാരിക്കുന്നത്. അഭിഷേക് അഗർവാളിൻ്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ബാനർ വമ്പൻ പ്രോജക്ടുകൾ അണിയറയിൽ ഒരുക്കുകയാണ്. വി മെഗാ പിക്‌ചേഴ്‌സിൻ്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പ്രോജക്ട് സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്. പി.ആർ.ഒ- ശബരി
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments