ആദായ നികുതി വകുപ്പ് മോഹൻലാലിൻ്റെ മൊഴിയെടുത്തു

  • IndiaGlitz, [Saturday,February 18 2023]

മലയാള സിനിമാ നി‍ർമ്മാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. കഴിഞ്ഞ ഡിസംബ‍ർ 15 മുതലായിരുന്നു മലയാള സിനിമാ നി‍ർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് സൂപ്പർ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മോഹൻലാലിന്‍റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്. മോഹന്‍ലാലിന്‍റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ചില സാമ്പത്തിക കാര്യങ്ങളില്‍ മോഹന്‍ലാലില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തത തേടിയെന്നാണ് വിവരം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റോ ജോസഫ്, ആന്‍റണി പെരുമ്പാവൂർ തുടങ്ങി മലയാള സിനിമാ മേഖലയിൽ നി‍ർമ്മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നി‍ർമ്മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ചില താരങ്ങളും നിർമ്മാതാക്കളും ദുബായ്, ഖത്ത‍ർ കേന്ദീകരിച്ചാണ് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർ നിർമ്മിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ കളളപ്പണ ഇടപാടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതിന് മുമ്പ് 2011 ൽ മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

More News

കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു

ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു

ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ല: എം.വി ഗോവിന്ദൻ

ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ല: എം.വി ഗോവിന്ദൻ

ഓൺലൈൻ പേജുകളെ ട്രോളി മുകേഷ്

ഓൺലൈൻ പേജുകളെ ട്രോളി മുകേഷ്

സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിൻ്റെ പിന്തുണ വലിയ കാര്യം തന്നെ: ചന്ദ്ര ലക്ഷ്‌മൺ

സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിൻ്റെ പിന്തുണ വലിയ കാര്യം തന്നെ: ചന്ദ്ര ലക്ഷ്‌മൺ