ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി
- IndiaGlitz, [Friday,August 11 2023]
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പുരസ്കാരം നിശ്ചയിച്ചതില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു ഹര്‍ജി. നിസാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചതെന്ന് കോടതി പറഞ്ഞു. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി അംഗങ്ങള്‍ക്ക് പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും കോടതി ചോദിച്ചു.
ഇതോടൈാപ്പം വിവാദത്തില്‍ പ്രതികരിക്കുകയും തെളിവുകള്‍ പുറത്തു വിടുകയും ചെയ്ത സംവിധായകന് വിനയന്, ജൂറി അംഗം ജെന്‍സി ഗ്രിഗറി, ചീഫ് സെക്രട്ടറി എന്നിവരെ കക്ഷി ചേര്‍ക്കാനും ഹര്ജിക്കാരന് അപേക്ഷ നല്‍കിയിരുന്നു. തൻ്റെ സിനിമയ്ക്ക് പുരസ്കാരം കിട്ടാതിരിക്കാന്‍ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തൻ്റെ പക്കല്‍ തെളിവ് ഉണ്ടെന്നായിരുന്നു സംവിധായകന് വിനയൻ്റെ ആരോപണം. ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനെതിരായ വിനയന്റെ പരാതികൾ സാംസ്ക്കാരിക മന്ത്രി സജി ചെറിയാനും തള്ളിയിരുന്നു.