ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈകോടതി തള്ളി

  • IndiaGlitz, [Wednesday,April 12 2023]

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസർ’ എന്ന പദം പേരിന് മുമ്പ് ബോധപൂർവ്വം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടി കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്. ജനങ്ങളെ കബളിപ്പിച്ച് നേടിയ ബിന്ദുവിൻ്റെ വിജയം അസാധുവാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു മതിയായ വസ്തുതകൾ ഹർജിയിൽ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസ് നിലനിൽക്കില്ലെന്ന മന്ത്രി ആർ ബിന്ദുവിൻ്റെ പ്രാരംഭ തടസ്സ വാദം ജസ്റ്റിസ് സോഫി തോമസ് ശരിവെക്കുകയായിരുന്നു. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.

More News

ഐപിഎല്ലിൽ ചരിത്രം കുറിക്കാന്‍ ഒരുങ്ങി എം.എസ് ധോണി

ഐപിഎല്ലിൽ ചരിത്രം കുറിക്കാന്‍ ഒരുങ്ങി എം.എസ് ധോണി

വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ

വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ജോയ് മാത്യു

രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ജോയ് മാത്യു

സ്വർണക്കടത്തു കേസ്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

സ്വർണക്കടത്തു കേസ്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്