'ദ കേരള സ്റ്റോറി' ക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

  • IndiaGlitz, [Friday,May 05 2023]

'ദ കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതിയുണ്ടെന്നും സിനിമ ജനം വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി. 'ദ കേരള സ്‌റ്റോറി' ചരിത്രം പറയുന്ന സിനിമയല്ല, മറിച്ച് വെറും കഥയാണെന്ന് ഹൈകോടതി നിരീക്ഷിച്ചു. ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ നേരത്തെ സുപ്രീം കോടതിയും പരിഗണിച്ചിരുന്നില്ല. സിനിമക്കെതിരെ നൽകിയ വിവിധ ഹർജികൾ പരിഗണിച്ചത് ജസ്റ്റിസുമാരായ എൻ.നഗരേഷും സോഫി തോമസും അടങ്ങുന്ന ബെഞ്ചാണ്.

കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് എതിരായ ഹര്‍ജികള്‍ പുനഃ പരിശോധിക്കേണ്ടതില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് പ്രദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈകോടതിയെ അറിയിച്ചു. അതേസമയം സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്ന് തിയേറ്ററുകൾ പിന്മാറുന്ന പ്രവണതയാണ് കാണാൻ സാധിച്ചത്. കേരളത്തിൽ 50 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ വിതരണക്കാരുമായി കരാറിൽ എത്തിയെങ്കിലും റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറി. 17 സ്ക്രീനുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്. തിയേറ്ററുകൾക്കു നേരേ ആക്രമണം ഉണ്ടാകുമെന്ന ഭയവും രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സമ്മർദവുമാണ് കാരണമായി തിയേറ്ററുടമകൾ പറയുന്നത്.

More News

മുൻ മുഖ്യമ​ന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിൽ

മുൻ മുഖ്യമ​ന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിൽ

പ്രേക്ഷക സ്വീകാര്യതയോടെ 'സുലൈഖാ മൻസിൽ' മൂന്നാം വാരത്തിലേക്ക്

പ്രേക്ഷക സ്വീകാര്യതയോടെ 'സുലൈഖാ മൻസിൽ' മൂന്നാം വാരത്തിലേക്ക്

മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്: എ കെ ബാലന്‍

മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്: എ കെ ബാലന്‍

നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കും: ഗുസ്തി താരങ്ങൾ

നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കും: ഗുസ്തി താരങ്ങൾ

നല്ല നിലാവുള്ള രാത്രി ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

നല്ല നിലാവുള്ള രാത്രി ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി