പ്രിയ വർഗീസ് അയോഗ്യയാണെന്ന വിധി ഹൈക്കോടതി റദ്ദാക്കി

  • IndiaGlitz, [Thursday,June 22 2023]

അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശയില്‍ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. ഉത്തരവ് ചോദ്യം ചെയ്ത് പ്രിയ വർഗീസ് നൽകിയ അപ്പീലിലാണ് വിധി. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. അധ്യാപന കാലഘട്ടം കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റി എന്നാരോപിച്ചു കൊണ്ടാണ് പ്രിയ വർഗീസ് ഹൈക്കോടതിയെ സമീപിച്ചത്.

കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയാണ് ഏറെ വിവാദമായിരുന്നത്. ഈ റാങ്ക് പട്ടികയിൽ പ്രിയയുടെ അധ്യാപന പരിചയം ശരിയല്ല എന്നുകണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. ഇതിനെതിരേ പ്രിയ വർഗീസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തനിക്ക് നീതി പീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും നീതി തേടുന്നവരുടെ പ്രതീക്ഷയായ നീതി പീഠമെന്ന മതില്‍ ഇടിഞ്ഞിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു. സംഭവത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് വലിയ മാധ്യമ വേട്ടയാണ്. ഇതുമായി ബന്ധപ്പെട്ട വളരെയധികം ദുഃഖം അനുഭവിക്കേണ്ടി വന്നെന്നും പ്രിയ വര്‍ഗീസ് വ്യക്തമാക്കി.

More News

'ആർ ഡി എക്സ്': ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

'ആർ ഡി എക്സ്': ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

'മിസ്റ്റര്‍ എക്സ്': പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ

'മിസ്റ്റര്‍ എക്സ്': പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ

സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്

സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു

ഇ.പി. ജയരാജൻ വധശ്രമം; കെ. സുധാകരൻ്റെ ഹർജിയിൽ 27ന്‌ അന്തിമവാദം

ഇ.പി. ജയരാജൻ വധശ്രമം; കെ. സുധാകരൻ്റെ ഹർജിയിൽ 27ന്‌ അന്തിമവാദം