ദി ഗ്രേറ്റ് എസ്കേപ്പ്: ഹെവി ആക്ഷനുമായി ബാബു ആൻ്റണിയും മക്കളും

  • IndiaGlitz, [Tuesday,February 14 2023]

ഔട്ടറേജ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകനും ഹോളിവുഡിലെ ആക്ഷൻ കൊറിയോഗ്രാഫറുമായ സന്ദീപ്‌ ജെ.എൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബു ആൻ്റണി, മക്കൾ ആർതർ ആൻ്റണി, അലക്സ് ആൻ്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൻ്റെ ഓഡീഷനിലൂടെയാണ്‌ ആർതറിനെ തെരഞ്ഞെടുത്തത്. സൗത്ത്‌ ഇന്ത്യൻ യുഎസ്‌ ഫിലിംസാണ് ചിത്രത്തിൻ്റെ നിർമ്മാണം. ആക്ഷൻ ഡ്രാമയായൊരുങ്ങുന്ന ചിത്രത്തിൻ്റെ ടീസർ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ദി ഗ്രേറ്റ് എസ്കേപ്പ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പ്രീമിയർ ഷോ അമേരിക്കൽ നടന്നു. ആയോധന കലകൾക്ക് പ്രധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ സംവിധായകൻ സന്ദീപ് ജെ എല്ലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു ആൻ്റണിയുടെ അടുത്ത റിലീസ് തമിഴിൽ നിന്നുമെത്തുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗമാണ്. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായി ബച്ചൻ, തൃഷ തുടങ്ങിയ വലിയതാരനിരയാണ് ഒന്നിക്കുന്നത്.

More News

ബി.ബി.സി ഓഫീസുകളിലെ റെയ്ഡിനെ പരിഹസിച്ച് ജയറാം രമേശ്

ബി.ബി.സി ഓഫീസുകളിലെ റെയ്ഡിനെ പരിഹസിച്ച് ജയറാം രമേശ്

രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

വരാഹരൂപം പാട്ടിൻ്റെ പകർപ്പവകാശ ലംഘനം: പൃഥ്വിരാജിൻ്റെ മൊഴിയെടുക്കും

വരാഹരൂപം പാട്ടിൻ്റെ പകർപ്പവകാശ ലംഘനം: പൃഥ്വിരാജിൻ്റെ മൊഴിയെടുക്കും

അഞ്ചു വർഷമായി കേരളം കണക്കുകൾ നൽകിയിട്ടില്ല: നിർമ്മല സീതാരാമൻ

അഞ്ചു വർഷമായി കേരളം കണക്കുകൾ നൽകിയിട്ടില്ല: നിർമ്മല സീതാരാമൻ

മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൻ്റെ അമിത വേഗം: റിപ്പോർട്ട് തേടി കോടതി

മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൻ്റെ അമിത വേഗം: റിപ്പോർട്ട് തേടി കോടതി