'അറ്റ്-വെല്‍ക്കം ടു ഡാര്‍ക്ക് സൈഡ്' ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന അറ്റ് വെല്‍ക്കം ടു ഡാര്‍ക്ക് സൈഡ് എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രണ്ട് പെണ്‍കുട്ടികളുടെ സൗഹൃദവും സ്നേഹവും കാണിച്ചുതരുന്ന തരത്തിലാണ് നദിയെ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ജിസ് ജോയുടെ മനോഹരമായ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഫോര്‍ മ്യൂസിക് ആണ്. ദീപക് ജെ.ആര് ആണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ജു എബ്രഹാം, അരുണ മേരി ജോര്‍ജ്, ദേവന എന്നിവരാണ് സഹഗായകര്‍. സരേഗമ മലയാളത്തിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഡാര്‍ക്ക് വെബ്ബിൻ്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ടെക്നോ ത്രില്ലര്‍ ചിത്രമായിട്ടാണ് അറ്റ് - വെല്‍ക്കം ടു ഡാര്‍ക്ക് സൈഡ് ഒരുങ്ങുന്നത്. നവാഗതനായ ആകാശ് സെന്‍ ആണ് ചിത്രത്തിലെ നായകനാവുന്നത്.
മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്. ആകാശ് സെന്‍, ഷാജു ശ്രീധര്‍ എന്നിവര്‍ക്ക് പുറമെ കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ മനസ്മിത, കെ.ടി.എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ സഞ്ജനയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ കനല് കണ്ണനാണ് ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. രവിചന്ദ്രന്‍ ആണ് ചിത്രത്തിൻ്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, ഹുമറും ഷാജഹാനും പുറമെ ഫോര്‍ മ്യൂസികും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന് എന്നിവരാണ്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments