'ഹെർ' എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന 'ഹെർ' എന്ന സിനിമയിലെ ആദ്യഗാനം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങി. സ്ത്രീകളുടെ മുന്നേറാനുള്ള കരുത്തിനെ ആഘോഷിച്ചു കൊണ്ടുള്ള 'Her Story' എന്ന ഗാനം ആണ് പുറത്തിറങ്ങിയത്. അൻവർ അലിയുടെ ചടുലമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയും ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പുമാണ്. AT സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് ചിത്രത്തിലെ മറ്റു ജനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്.
ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് HER. ഉർവ്വശി, പാർവ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരാണ് ഹെറിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഛായാഗ്രാഹകൻ - ചന്ദ്രു സെൽവരാജ്, എഡിറ്റർ - കിരൺ ദാസ്, കലാസംവിധാനം - ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ് - റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, സൗണ്ട് മിക്സ് - എം ആർ - രാജാകൃഷ്ണൻ, കളറിസ്റ്റ് -ലിജു പ്രഭാകർ, VFX - എഗ്ഗ് വൈറ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര, പി ആർ ഓ - വാഴൂർ ജോസ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com