ലവ്ഫുളി യുവർസ് വേദ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
രജിഷ വിജയനും, ശ്രീനാഥ് ഭാസിയും, വെങ്കിടേഷും, അനിക സുരേന്ദ്രനും മുഖ്യ വേഷത്തിലെത്തുന്ന ലവ്ഫുള്ളി യുവർസ് വേദ യിലെ ആദ്യ ഗാനം പുറത്തിറങ്ങി. രതി ശിവരാമൻ്റെ വരികൾക്ക് രാഹുൽ രാജ് ഒരുക്കിയ ആകാശ പാലഴിയിൽ എന്ന മനോഹരമായ പ്രണയ ഗാനം പാടിയത് ശ്വേത മോഹൻ ആണ്. റഫീഖ് അഹമ്മദും, ധന്യ സുരേഷ് മേനോനും ആണ് മറ്റ് ഗാനങ്ങൾക്കു വരികൾ എഴുതിയിരിക്കുന്നത്.
R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയ കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ബാബു വൈലത്തൂരിൻ്റെ തിരക്കഥയിൽ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് വേദയിലൂടെ. കലാലയ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്ന ഈ ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസ് ആണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്..
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments