ജാക്സൺ ബസാർ യൂത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

  • IndiaGlitz, [Tuesday,April 25 2023]

ജാക്സൺ ബസാർ യൂത്ത് ലെ പള്ളി പെരുന്നാൾ ഗാനം പുറത്തിറങ്ങി. കെട്ടിലും മട്ടിലും ഒരു കളർ ഫുൾ എന്റെർറ്റൈനെർ വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു.

ഉസ്മാന്‍ മാരാത്തിൻ്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സഹനിര്‍മാണം: ഷാഫി വലിയപറമ്പ്, ഡോ. സല്‍മാന്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, എക്‌സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്: അമീന്‍ അഫ്‌സല്‍, ശംസുദ്ധീന്‍ എംടി, വരികള്‍: സുഹൈല്‍ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീസ് നാടോടി, സ്റ്റീല്‍സ്: രോഹിത്ത് കെ എസ്, മേക്കപ്പ്: ഹക്കീം കബീര്‍, ടൈറ്റില്‍ ഡിസൈന്‍: പോപ്കോണ്‍, പരസ്യകല: യെല്ലോ ടൂത്ത്, സ്റ്റണ്ട്: ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിന്റോ വടക്കേക്കര, സഞ്ജു അമ്പാടി, വിതരണം: സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, പിആര്‍ഒ: ആതിര ദില്‍ജിത്.

More News

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്: വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു

സൂപ്പർ കപ്പ്‌ ഫെെനലിൽ ഇന്ന് ബംഗളൂരു എഫ്‌സിയും ഒഡിഷ എഫ്‌സിയും നേർക്കുനേർ

സൂപ്പർ കപ്പ്‌ ഫെെനലിൽ ഇന്ന് ബംഗളൂരു എഫ്‌സിയും ഒഡിഷ എഫ്‌സിയും നേർക്കുനേർ

ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമായി; ഉണ്ണി മുകുന്ദൻ

ജീവതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർത്ഥ്യമായി; ഉണ്ണി മുകുന്ദൻ

ഐപിഎൽ: തുടർച്ചയായ രണ്ടാം ജയം കുറിച്ച് ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ: തുടർച്ചയായ രണ്ടാം ജയം കുറിച്ച് ഡൽഹി ക്യാപിറ്റൽസ്

ലാവ്‍ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു

ലാവ്‍ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി വച്ചു