'സിക്കാഡ'യിലെ ആദ്യ മലയാള വീഡിയോ ഗാനം റിലീസായി

  • IndiaGlitz, [Monday,October 16 2023]

സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിക്കാഡയിലെ ആദ്യ മലയാള വീഡിയോ ഗാനം റിലീസായി. നിരവധി ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിര്‍വഹിച്ച ശ്രീജിത്തിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പട്ടികയിലേക്ക് പുതിയ ഗാനവും ഇടം പിടിക്കും എന്നാണ് പ്രതീക്ഷ.

'താരം പതിപ്പിച്ച കൂടാരം', 'കാതല്‍ എന്‍ കവിയെ', 'മെല്ലെ വന്നു കൊഞ്ചിയോ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെയാണ് സംഗീതരംഗത്ത് ശ്രീജിത്ത് ശ്രദ്ധേയനായത്. തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ ചേര്‍ന്നാണ് സിക്കാഡ നിര്‍മിക്കുന്നത്. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയിലൂടെ യുവനടന്‍ രജത് മേനോൻ പത്തു വര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു. ഗായത്രി മയൂര നായികയാകുന്നു. നവീന്‍ രാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്: ഷൈജിത്ത് കുമരൻ.