'താനാരാ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • IndiaGlitz, [Tuesday,April 25 2023]

വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി നിർമ്മിച്ച് റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'താനാരാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂർണ്ണമായും ഒരു കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്നതാണ്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരും ചിത്രത്തിലുണ്ട്.

പാലാ, എറണാകുളം, ഗോവ എന്നിവടങ്ങളിലായി അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ഛായാ​ഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി സാജൻ ചിത്ര സംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ബിജിപാലും, ശ്രീനാഥ് ശിവശങ്കരനുമാണ് സം​ഗീതം ഒരുക്കുന്നത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ. കെ.ആർ. ജയകുമാർ, ബിജു എം.പി എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ. കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരൻ്റെ ജീവിതത്തിൽ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ചിത്രം പറയുന്നത്.