'ആന്റണി' യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

  • IndiaGlitz, [Monday,July 10 2023]

പാപ്പൻ എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ആന്റണി' യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി. വമ്പൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ജോജുവിൻ്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവരാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്. കല്യാണി പ്രിയദർശനും ആശ ശരത്തും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രചന: രാജേഷ് വർമ്മ, ഛായാഗ്രഹണം: രണദിവെ, എഡിറ്റിംഗ്: ശ്യാം ശശിധരന്‍, സംഗീത സംവിധാനം: ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്: റോണക്സ് സേവ്യര്‍, സ്റ്റിൽസ്: അനൂപ് പി ചാക്കോ, വിതരണം: അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: വർക്കി ജോർജ്: സഹ നിർമാതാക്കൾ: ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ: ശബരി.

More News

അച്ഛനൊരു വാഴ വെച്ചു ഇനി ആഘോഷത്തിമിർപ്പിലേക്ക് അമ്പതു നാളുകൾ മാത്രം

"അച്ഛനൊരു വാഴ വെച്ചു" ഇനി ആഘോഷത്തിമിർപ്പിലേക്ക് അമ്പതു നാളുകൾ മാത്രം

'രാമചന്ദ്ര ബോസ് ആൻഡ് കോ'; നിവിൻ പോളി:ഹനീഫ് അദേനി ചിത്രത്തിൻ്റെ ടൈറ്റിൽ എത്തി

'രാമചന്ദ്ര ബോസ് ആൻഡ് കോ'; നിവിൻ പോളി:ഹനീഫ് അദേനി ചിത്രത്തിൻ്റെ ടൈറ്റിൽ എത്തി

വാതില്‍ വീഡിയോ ഗാനം പുറത്തിറങ്ങി

"വാതില്‍" വീഡിയോ ഗാനം പുറത്തിറങ്ങി

100 മില്ല്യൺ വ്യൂസ് കടന്ന് സലാർ ടീസർ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ്

100 മില്ല്യൺ വ്യൂസ് കടന്ന് സലാർ ടീസർ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ്

'ഒരു ജാതി ജാതകം'; ജൂലൈ ഒമ്പതിന് തുടക്കം

'ഒരു ജാതി ജാതകം'; ജൂലൈ ഒമ്പതിന് തുടക്കം