തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന് എതിരായ എഫ്ഐആർ റദ്ദാക്കി
- IndiaGlitz, [Friday,March 10 2023]
തൊണ്ടിമുതൽ കേസിൽ എഫ്ഐ ആർ റദ്ദാക്കണമെന്ന ആന്റണി രാജുവിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്‌ഐആര്‍ റദ്ദാക്കിയത്. മയക്കുമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടി മുതലില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു പരാതി. 1994ല്‍ നടന്ന സംഭവത്തില്‍ 2008ല്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. മന്ത്രിയായ ശേഷം ഉയര്‍ന്നു വന്ന ആരോപണം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചു. നേരത്തേ, തൊണ്ടി മുതൽ കേസ് നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. താൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ഒരു മുൻമന്ത്രിയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരേ ഈ കേസ് ഉണ്ടായതെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.