വീണ വിജയനെതിരെയുള്ള പരാതി ധനമന്ത്രി നികുതി സെക്രട്ടറിക്ക് കൈമാറി
Send us your feedback to audioarticles@vaarta.com
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ കമ്പനിക്കെതിരായ മാത്യു കുഴൽനാടൻ്റെ നികുതി വെട്ടിപ്പ് പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. ധനമന്ത്രിയാണ് പരാതി നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. 'പരിശോധിക്കുക' എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറിയിരിക്കുക ആണ്. വീണ ഐ.ജി.എസ്.ടി അടച്ചോയെന്ന് പരിശോധിക്കണമെന്നായിരുന്നു കുഴൽനാടൻ്റെ പരാതി. ജിഎസ്ടി കമ്മീഷണറേറ്റ് പരാതി പരിശോധിച്ച് നടപടിയെടുക്കും.
സി.എം.ആർ.എലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകൾ ഉണ്ടെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. 1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക ഐ.ജിഎസ്.ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ, അതിൻ്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐ.ജി.എസ്.ടി അടച്ചിട്ടില്ല എന്നതിനർഥം ഇത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിന് കിട്ടാനുള്ള ജി.എസ്.ടി മുഴുവൻ പിടിച്ചെടുക്കുമെന്ന് പറഞ്ഞ ധനമന്ത്രി പണം വീണ്ടെടുക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
Follow us on Google News and stay updated with the latest!
Comments