വീണാ വിജയൻ കൈപ്പറ്റിയ പണത്തിന് ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ധനവകുപ്പ്
Send us your feedback to audioarticles@vaarta.com
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയൻ്റെ കമ്പനിയായ എക്‌സലോജിക് നികുതിയടച്ചെന്ന് നികുതിവകുപ്പ്. സി എം ആര്‍ എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. നികുതിയടച്ചത് കേരളത്തിന് പുറത്താണെന്നും നികുതി വകുപ്പിൻ്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണര്‍ ധനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
മാത്യു കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചത്. നേരത്തെ എക്സാലോജിക് സി.എം.ആർ.എല്ലുമായി നടത്തിയ ഇടപാടിൻ്റെ ജി.എസ്.ടി വിവരങ്ങൾ നൽകാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചിരുന്നു. വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ ഇത് വരാത്തതിനാലാണ് വിവരങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചത്. നികുതിദായകൻ്റെ വിവരങ്ങൾ പുറത്ത് വിടാൻ നിയമ തടസം ഉണ്ടന്ന് ധനവകുപ്പും വ്യക്തമാക്കി. വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ നികുതി അടച്ചതെന്നാണെന്ന് വ്യക്തമല്ല. വിശദാംശങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments