ബിബിസിക്കെതിരെ ഫെമ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു
- IndiaGlitz, [Thursday,April 13 2023]
വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ബി.ബി.സിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ നടന്ന ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബിബിസി ആദായനികുതി കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ലെന്നും ലാഭ വിഹിതം രാജ്യത്തു നിന്ന് പുറത്ത് കൊണ്ട് പോകുമ്പോഴുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും നോട്ടീസുകൾക്ക് മറുപടി നൽകിയില്ലെന്നും ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ. ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുളള ചില പണമിടപാടുകള്‍ക്ക് നികുതി അടച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയെന്നും ഐടി വകുപ്പ് ആരോപിച്ചു.