വീറോടെ സെന്തമിഴ് പറഞ്ഞ് നിവിൻ പോളി; 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ ഡബ്ബിങ്ങ് വീഡിയോ പുറത്ത്
Send us your feedback to audioarticles@vaarta.com
മമ്മൂട്ടി ചിത്രം പേരൻപിന് ശേഷം അടുത്ത റാം ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പുതിയ ചിത്രം ഏഴ് കടല്‍ ഏഴ് മലൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നതുമുതൽ പ്രതീക്ഷകൾ വാനോളമാണ്. ഇപ്പോഴിതാ 1 മിനുറ്റ് ദൈർഖ്യമുള്ള ഡബ്ബിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അഞ്ജലി, സൂരി, നിവിൻ പോളി എന്നിവർ ഡബ്ബിങ്ങ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിവിൻറെ ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവരുകയായിരുന്നു.
സെന്തമിഴ് അനായാസമായി സംസാരിക്കുന്ന നിവിൻ പോളിയെ വീഡിയോയിൽ കാണാം. വീറും വാശിയുമൊടെ തന്റെ സംഭാഷണങ്ങൾ പറഞ്ഞ് അനായാസമായി നിവിൻ ഡബ്ബ് ചെയ്യുന്നത് കാണാം. അഞ്ജലിയുടെ ഡബ്ബിങ്ങിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് സൂരിയും ഡബ്ബിങ്ങ് ചെയ്യുന്നത് കാണാം. ചിത്രത്തിന്റെ ഡബ്ബിങ്ങ് പൂർണമായും അവസാനിച്ചിരിക്കുകയാണ്. ഡബ്ബിങ്ങ് വീഡിയോ കാണുന്നതോടെ ചിത്രത്തിൻ മേലുള്ള പ്രതീക്ഷകൾ വാനോളം ഉയരുകയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. യുവന്‍ ശങ്കര്‍ രാജ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാക്ഷിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍.കെ. ഏകാംബരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ. കുമാര്‍, എഡിറ്റിങ്- മതി വി.എസ്, കൊറിയോഗ്രഫി- സാന്‍ഡി, മേയ്ക്കപ്പ്- പട്ടണം റഷീദ്. പി ആർ ഒ - ശബരി
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com